കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ യൂണിയൻ മേഖല കലാകായിക മത്സരത്തിലും വനിതസംഘം സംസ്ഥാന തലത്തിൽ നടത്തിയ കലാ മത്സരത്തിലും വിജയികളായ യൂണിയനിലെ വിദ്യാർത്ഥികളെ അനുമോദിക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു. നാളെ 2ന് നടക്കുന്ന അനുമോദിക്കൽ ചടങ്ങ് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. പ്രീതി നടേശൻ സമ്മാനവിതരണം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സുധ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ രാജേഷ് കടുത്തുരുത്തി, സെക്രട്ടറി കെ.വി ധനേഷ് എന്നിവർ പ്രസംഗിക്കും.