വൈക്കം: ഗുരുധർമ്മപ്രചരണ സഭ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള പഠനോപകരണ വിതരണം സഭാ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ പി.കമലാസനൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പ്രസന്നൻ പാടവേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭാ മണ്ഡലം പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, യൂണിറ്റ് സെക്രട്ടറി പി.എസ് പ്രതീഷ്, എസ്.സണ്ണിച്ചൻ, ഷിനു തുടങ്ങിയവർ പ്രസംഗിച്ചു.