ചങ്ങനാശേരി: തെങ്ങണ നെഹ്റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആന്റ് ക്ലബ്, നെഹ്റു ആർട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ്ബ്, നെഹ്‌റു യുവ കേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനമായ ഇന്ന് മൂന്നിന് സൗജന്യ വൃക്ഷതൈ വിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും വിതരണം ചെയ്യും. വിതരണോദ്ഘാടനം അഡ്വ.ജോബ്‌ മൈക്കിൾ എം.എൽ.എ നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് വി.പി മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഡോ. പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ആർ.സലിംകുമാർ, തോമസ് കെ. മാറാട്ടുകളം, ജോസ് ചമ്പക്കര എന്നിവർ പങ്കെടുക്കും. നെഹ്രു ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ നെഹ്രു യുവകേന്ദ്രയും ചേർന്ന് സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് നടത്തും. ഫോൺ:9744487179.