മുണ്ടക്കയം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 - 2023 വാർഷിക പദ്ധതിയുടെ കരട് പദ്ധതിരേഖ ചർച്ച ചെയ്യാൻ വികസന സെമിനാർ നടത്തി. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ,പ്രസന്ന ഷിബു, പഞ്ചായത്ത് മെമ്പർമാരായ കെ.എൻ സോമരാജൻ, ബെന്നി ചേറ്റുകുഴി, ബോബി കെ.മാത്യു, സുലോചന സുരേഷ്, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽ മോൻ, രാജേഷ് വി.ആർ, റെയ്ച്ചൽ, ഷീല ഡൊമിനിക്, ഷീബാ ദിഫൈൻ, ജിനീഷ് മുഹമ്മദ്, ഷിജി ഷാജി, ലിസി ജിജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ജി രാജു, ചാർലി കോശി, കെ.വി തോമസ്, രാജീവ്, നവാസ്, വ്യാപാരി വ്യവസായി പ്രതിനിധികളായ അനിൽ സുനിതാ, റെഷിദ് താന്നിമൂട്ടിൽ, സി.ഡി.എസ് ചെയർപേഴ്സൺ പി.ജി വസന്തകുമാരി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബേബിച്ചൻ പ്ലാക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.