മുണ്ടക്കയം ഈസ്റ്റ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടന്നു. വാർഡ് മെമ്പർ ജാൻസി വി.എൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ അസി.ഡയറക്ടർ ഫാ.സിജു ഞള്ളിമാക്കൽ ദിനാചരണം ഉദ്ഘാടനം ചെയ്തു. പൂമരത്തണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ വൃക്ഷത്തൈ വിതരണം ചെയ്തു. ഹോസ്പിറ്റൽ പി.ആർ.ഒ അരുൺ ആണ്ടൂർ, ഡോ.ജോസി മാത്യു, ഡോക്ടർ കുഞ്ചെറിയ, ഡോ.ജോൺ മാത്യു, ഡോ.ഡിറ്റിൻ ജോസഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സി.ആനി തുടങ്ങിയവർ വൃക്ഷത്തെ ഏറ്റുവാങ്ങി.