hindu

കോട്ടയം . സംസ്ഥാന സർക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും, ന്യൂനപക്ഷ പ്രീണനനയങ്ങളും തുറന്നുകാട്ടി ഹിന്ദുഐക്യേവേദി ജനകീയ കുറ്റപത്രം തയ്യാറാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂലായ് 13 ന് സെക്രട്ടേറിയറ്റിന് മുമ്പിലും,​കളക്ടറേറ്റുകൾക്ക് മുമ്പിലും ഹിന്ദു സമുദായ സംഘടനാ നേതാക്കളുടെയും സാമൂഹ്യ സാംസ്കാരിക നായകരുടേയും നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും. ആഗസ്റ്റ് 2മുതൽ ക്വിറ്റിന്ത്യാദിനമായ ആഗസ്റ്റ് 9 വരെ മത ഭീകരതയ്ക്കെതിരെ ജനജാഗ്രത എന്ന സന്ദേശമുയർത്തി താലൂക്ക് തലങ്ങളിൽ ജനജാഗ്രത സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 9 ന് ക്ഷേത്ര ഭരണം സർക്കാർവിട്ടൊഴിയുക, ഭക്തരെ ഭരണം ഏല്പിക്കുക എന്ന ആവശ്യമുന്നയിച്ച് ദേവസ്വം ക്ഷേത്രങ്ങൾക്കു മുൻപിൽ നാമജപയജ്ഞം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.