കോട്ടയം: ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്‌സലൻസിന്റെ പരിസ്ഥിതി സംഘടനയായ ഗ്രീൻഗാംങ്ങിന്റെ ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ മിയാവാക്കി വനവത്കരണം, ബട്ടർഫ്‌ളൈ പാർക്ക് നിർമ്മാണം എന്നിവ നടത്തും. പരിസ്ഥിതി ചിത്രരചനാ ക്യാമ്പ്, പ്രകൃതിക്ക് അനുയോജ്യമായ കൃഷി പരിശീലനം, ആയുർവ്വേദ വൃക്ഷങ്ങൾ, സസ്യങ്ങൾ, പക്ഷികൾക്കാവശ്യമായ മരങ്ങൾ നട്ടുവളർത്തും.. പരിസ്ഥിതി ദിനമായ ഇന്നു മുതൽ 2023 ജൂൺ 5 വരെ ഒരു വർഷം നീളുന്ന പ്രചരണ പരിപാടിയാണ് ഗ്രീൻഗാംങ്ങ് സംഘടിപ്പിക്കുന്നതെന്ന് കൺവീനർമാരായ അനിരുദ്ധൻ തന്ത്രി,മേഘ രവീന്ദ്രൻ എന്നിവർ അറിയിച്ചു.
.