vacin

കോട്ടയം . വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനായി 7 മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു. വാക്‌സിൻ സ്വീകരിക്കാൻ അർഹരായ കുട്ടികളിൽ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ആറിനകം സ്‌കൂൾ മേധാവികൾ തയ്യാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ 10 നകം ക്യാമ്പ് സംഘടിപ്പിക്കണം. കുട്ടികൾ വാക്‌സിനേഷന് എത്തുന്നതിനു മുമ്പ് www.cowin.gov.in എന്ന പോർട്ടലിൽ ആധാർ മൊബൈൽ നമ്പർ, ആധാർ എന്നീ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും അല്ലെങ്കിൽ വാക്‌സിനേഷൻ സമയത്ത് ആധാർ കാർഡ് കൊടുത്തുവിടാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡി എം ഒ അറിയിച്ചു.