ചങ്ങനാശേരി: എറണ്ണാകുളത്തു നിന്നും ആരംഭിച്ച് കോട്ടയം, കൊല്ലം, പുനലൂർ വഴി വേളങ്കണ്ണിയ്ക്ക് പോകുന്ന പ്രതിവാര സ്‌പെഷ്യൽ എക്സ്പ്രസ് ട്രെയിനിന് റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ ചെയർമാൻ പി.എൻ നൗഷാദ്, കൺവീനർ മാത്തുക്കുട്ടി പ്ലാത്തനം, വി.ജെ ലാലി, ജസ്റ്റിൻ ബ്രൂസ്സ്, ജോർജുകുട്ടി മാപ്പിളശ്ശേരി, ജോമി ജോസഫ്, മനോജ് വർഗ്ഗീസ്, ബിജു പുല്ലുകാട്, സിയാദ് അബ്ദുറഹ്മാൻ, ബാബു കുരിത്ര, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, ബിനു മൂലയിൽ, തോമസുകുട്ടി മണക്കുന്നേൽ, എൻ.ഹബീബ്, പി.എം കബീർ, റഷീദ് അരമല, എത്സമ്മ ജോബ് മോളമ്മ സെബാസ്റ്റ്യാൻ, ബെറ്റി ടോജോ, അരുൺ ബാബു, ജിൻസൺ മാത്യു, സിംസൺ വേഷ്ണാൽ, റിജു ഇബ്രാഹിം, ശ്യാം സാംസൺ, സഷിൻ തലക്കുളം, എം.എ സജാദ്, ഫാ.സ്റ്റീഫൻ പുത്തൻപറമ്പിൽ, എ.കെ.സി.സി ഫെറോന ഡയറക്ടർ ഫാ. അലൻ വെട്ടുകുഴി എന്നിവർ പങ്കെടുത്തു