tree

കോട്ടയം . പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8 30ന് പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി വൃക്ഷതൈ വിതരണം നിർവഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അദീല അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. ഡാലി റോയ്, റെജി സഖറിയ, കെ എം രാധാകൃഷ്ണൻ, സി എം മാത്യു, എൻ അജിത് കുമാർ എന്നിവർ പങ്കെടുക്കും.