പാലാ: എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയിൽ ഇന്ന് രാവിലെ 11.30 ന് ആരോഗ്യബോധവത്ക്കണ ക്ലാസ് നടത്തും. ആരോഗ്യവകുപ്പിലെ ടെക്‌നികൽ വിദഗ്ദ്ധൻ റ്റി.എസ് സുരേഷ് ആരോഗ്യകരമായ ഭക്ഷണ രീതിയെപ്പറ്റി ക്ലാസ് നയിക്കുമെന്ന് ശാഖാ സെക്രട്ടറി ബിന്ദു സജികുമാർ അറിയിച്ചു. ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.