ചെങ്ങളം സൗത്ത്: ഇടുക്കി, കോന്നി ഗവ.മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ എം.ബി.ബി.എസ്, ഡിഗ്രി ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുമതി ദേശീയ മെഡിക്കൽ കൗൺസിൽ നൽകാത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം രണ്ടാം വാർഡ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. തിരുവാർപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ചെങ്ങളം രവി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് സാബു, കെ.സി ഗോപി, അജി കോട്ടയ്ക്കൽ, എം.സി ജീമോൻ, ജോർജ്ജ് തോമസ്, ബൈജു കൈതകം, എ.കെ സതീഷ്‌കുമാർ, കെ.കെ സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.