sahayam

കോട്ടയം . കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ പേർക്കും സഹായ ഉപകരണങ്ങൾ നൽകുന്ന എ ഡി ഐ പി പദ്ധതിയിലൂടെ 1258 പേർക്ക് സഹായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകുക. ആറിന് രാവിലെ 11 30 ന് ബി സി എം കോളജിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി എ നാരായണസ്വാമി വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും. ജോസ് കെ. മാണി എം പി ആമുഖ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ പി കെ ജയശ്രീ റിപ്പോർട്ടവതരിപ്പിക്കും.