
പാലാ . മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ക്യാമ്പ് 9, 10 തീയതികളിൽ ഉച്ചകഴിഞ്ഞ് 2 30 മുതൽ 4 30 വരെ നടക്കും. ക്രമം തെറ്റിയ ആർത്തവം, അമിത രക്തസ്രാവം, അമിതവണ്ണം, മുഖക്കുരു, മുഖത്ത് രോമവളർച്ച, ശബ്ദം പരുക്കാനാവുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ക്യാമ്പിന്റെ ഭാഗമായി ഡോക്ടർമാരുടെ സൗജന്യ പരിശോധനയും ഇളവോടെ തുടർചികിത്സയും ലഭ്യമാണ്.ഡോക്ടർമാരായ അജിത കുമാരി, സബിത അഗസ്റ്റിൻ, ടി ഗീത, പാർവതി ദാസ് എന്നിവർ നേതൃത്വം നൽകും. ഫോൺ . 82 81 69 92 63.