നെടുംകുന്നം: ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഭൂമിക്കൊരു കുട എന്ന പേരിൽ സെമിനാറും വൃക്ഷതൈ വിതരണവും നടന്നു. പരിസ്ഥിതി ദിനാചരണവും സെമിനാറും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ വിതരണോദ്ഘാടനം നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് നിർവഹിച്ചു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് ചെയർമാൻ ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് സെക്രട്ടറി സുരേഷ് പരമേശ്വരൻ പരിസ്ഥിതിദിനാചരണ സന്ദേശം നൽകി. പ്രിൻസിപ്പാൾ ഡോ.വി.വി അനിൽകുമാർ, എൻ.എസ്.എസ് വൊളന്റിയർ പാർത്ഥീവ് വിജയ്, എൻ.എസ്.എസ് കോർഡിനേറ്റർ ടി.എസ് നിഥിൻ എന്നിവർ സംസാരിച്ചു.