കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാ ശക്തിഭദ്രവിളക്ക് കർമ്മസ്ഥാനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരത്തൊന്ന് സ്‌കൂളുകളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സീരിയൽ താരം അനൂപും, ബി.എൽ.എം ട്രാവൻകൂർ സൊസൈറ്റി എ.ജി.എം ജ്യോതിപ്രകാശും ചേർന്ന് വിതരണോദ്ഘാടനം നടത്തി. കർമ്മസ്ഥാനത്ത് നടന്ന ചടങ്ങിൽ കടയനിക്കാട് ഗവ.എൽ.പി.എസ് പ്രഥമാദ്ധ്യാപിക സോഫിയാമ്മ വർഗീസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. മധു ദേവാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടം, വാർഡ് മെമ്പർ സി.വി തോമസ്‌കുട്ടി, പ്രൊഫ.നെടുങ്കുന്നം രഘു ദേവ്, മെറീന ഏബ്രഹാം, സജിതാ സോമൻ എന്നിവർ പങ്കെടുത്തു.