പൂഞ്ഞാർ: ശ്രീനാരായണ പരമ ഹംസ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനത്തിന്റെ നോട്ടീസ് പ്രകാശനം ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ നടന്നു. മേൽശാന്തി വൈക്കം സനീഷ് ശാന്തി ദേവസ്വം പ്രസിഡന്റ് എം. എൻ. ഷാജി മുകളേലിന് നോട്ടീസ്‌ നൽകി പ്രകാശനം നിർവഹിച്ചു. കോളേജ് മാനേജറും എസ്.എൻ.പി ദേവ ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ. കെ.എം സന്തോഷ് കുമാർ, ട്രസ്റ്റ് എക്‌സി. അംഗവും, ഇടപ്പാടി ദേവസ്വം സെക്രട്ടറിയുമായ സുരേഷ് ഇട്ടിക്കുന്നേൽ, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ പി.എസ്. ശാരങ്ധരൻ, ദിലീപ് ഇടപ്പാടി, സതീഷ് മണി, കുഞ്ഞമോൾ നന്ദൻ, വത്സ ബോസ്, കെ.ലവൻ എന്നിവർ ഉൾപ്പെടെ നൂറു കണക്കിനാളുകൾ പങ്കെടുത്തു