പാലാ: സഫലം55 പ്ലസിന്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷന്റെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.
സഫലം 55 പ്ലസ് പ്രസിഡന്റ് അഡ്വ.ജോർജ് സി കാപ്പനും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ ജോർജ് കുളങ്ങരയും ചേർന്ന് കിസ്‌ക്കോ ബാങ്ക് അങ്കണത്തിൽ പ്ലാവിൻതൈ നട്ടു. ഗ്രീൻ വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര ജോർജ് സി കാപ്പന് പ്ലാവിൻ തൈ നൽകി നിർവഹിച്ചു.

സഫലം പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ ജോർജ് കുളങ്ങര,ഗ്ലോബൽ വൈസ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാൻ, കിസ്‌കോ ബാങ്ക് വൈസ് പ്രസിഡന്റ് ശശിധരൻ നായർ, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് പ്രതിനിധി പ്രൊഫ.കെ.പി.ജോസഫ്, അഡ്വ.സന്തോഷ് മണർകാട്, പി.എസ്.മധുസൂദനൻ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ആർ.കെ വള്ളിച്ചിറ, കെ.കെ രാജൻ, എം.വി രാമചന്ദ്രൻ, രാമചന്ദ്രൻ അമയന്നൂർ, സുഷമ രവീന്ദ്രൻ, രമണിക്കുട്ടി, എം.ജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.