പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ പൂഞ്ഞാർ ശാഖാ മങ്കുഴി ആകല്പാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനാഘോഷവും കൃഷ്ണശിലാ സമർപ്പണവും 7ന് നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് വിശേഷാൽ ഗുരുപൂജ, 7മുതൽ കൃഷ്ണശിലാ സമർപ്പണചടങ്ങ്.10.30ന് പൊതുസമ്മേളനം. ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ബാബു നാരായണൻ ഭദ്രദീപപ്രകാശനം നിർവഹിക്കും. ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. ഇൻകം ടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് വി നായർ, സ്വാതന്ത്ര്യസമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യർ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.സി.എസ് മധു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വി.എസ് വിനു സ്വാഗതവും വൈസ് പ്രസിഡന്റ് വി.ഹരിദാസ് നന്ദിയും പറയും.