പാലാ: ഏറ്റുമാനൂർ ഹൈവേയിൽ മുത്തോലിയിൽ മീനച്ചിൽ ആറ്റുതീരത്ത് മനോഹരമായ ഉദ്യാനമൊരുക്കി സംരക്ഷിച്ചുവരുന്ന ജോസഫ് പാലത്താനത്ത്, പി.എസ് രാജപ്പൻ തേക്കിലക്കാട്ടിൽ എന്നിവരെ പരിസ്ഥിതി പ്രവർത്തകർ ആദരിച്ചു.

പരിസ്ഥിതി പ്രവർത്തകനും ഫേട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ ജോസഫിനെയും രാജപ്പനെയും പൊന്നാടയണിയിച്ച് ആദരിച്ചു. മുത്തോലി പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജൻ മുണ്ടമറ്റം, പുഷ്പ ചന്ദ്രൻ, മെമ്പർമാരായ സിജുമോൻ സി.എസ്., ശ്രീജയ എം.പി, ഷീബാറാണി, ആര്യ സബിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഫേട്ടോഗ്രാഫർ കിടങ്ങൂർ രമേഷിനേയും സമ്മേളനത്തിൽ ആദരിച്ചു. കിടങ്ങൂർ ലൈബ്രറി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, സി.ജി. ഗോപാലകൃഷ്ണൻ, ലീല, ഷീല, പ്രണിത രമേഷ് തുടങ്ങിയവരും സംസാരിച്ചു.