കടപ്പൂര്: ഇടവത്തിലെ ഷഷ്ഠിപൂജയ്ക്ക് കടപ്പൂര് പിണ്ടിപ്പുഴ ആറുമുഖക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ഷഷ്ഠി പ്രാർത്ഥന, വിശേഷൽ അഭിഷേകം, ഷഷ്ഠിപൂജ എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി വൈക്കം രാജേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അന്നദാനത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ ഷാജി ദിവാകരൻ, തമ്പി മധുവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.