
ചങ്ങനാശേരി. ലോക പരിസ്ഥിതി ദിനത്തിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കെ.റെയിൽ കുഴികളിലും നിർദ്ധിഷ്ട പാത കടന്നു പോകുന്ന സ്ഥലങ്ങളിലും സമരമരം നട്ടു. ജില്ലയിൽ 60 കേന്ദ്രങ്ങളിൽ പരിപാടി നടന്നു. ജില്ലാതല പരിപാടി മാടപ്പള്ളിയിലെ പ്രതിഷേധ സമരത്തിൽ പൊലീസ് വലിച്ചിഴച്ച റോസിലിൻ ഫിലിപ്പിന്റെ പുരയിടത്തിലെ കല്ലിട്ട കുഴിയിലാണ് നടന്നത്. സിനിമാതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി, ഡോ.വി.എസ് പ്രസന്നൻ, ജോർജ്കുട്ടി കൊഴുപ്പക്കുളം, കെ.എസ്.ശശികല, ഡി.സുരേഷ്, സെലിൻ ബാബു, ടോമിച്ചൻ വള്ളിയാംതടം എന്നിവർ പങ്കെടുത്തു.