വൈക്കം: തലയാഴം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ തലയാഴത്തിന് ഒരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.ടി ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഭൈമി ബോബി മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും മികച്ച കുട്ടികർഷകരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ ആദരിച്ചു. സെക്രട്ടറി എ. എസ്.ദീപേഷ് റിപ്പോർട്ടും, ട്രഷറർ കെ.യു.വിനോദ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റായി ടി.ടി.ബൈജു, സെക്രട്ടറിയായി എ.എസ് ദീപേഷ് എന്നിവരെ തിരഞ്ഞെടുത്തു.