വൈക്കം : ലോക പരിസ്ഥിതി ദിനത്തിൽ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ വൈക്കം കായലോര ബീച്ചിൽ സാഹിത്യകാരന്മാരായ വൈക്കം മുഹമ്മദ് ബഷീറിന്റെയും, വൈക്കം ചന്ദ്രശേഖരൻ നായരുടെയും പേരിൽ ഓർമ്മ മരങ്ങൾ നട്ടു. എം.ഡി ബാബുരാജ്, അരവിന്ദൻ കെ.എസ് മംഗലം, സി.കെ പ്രശോഭനൻ, സാംജി ടി.വി പുരം, എന്നിവർ ചേർന്നാണ് മരങ്ങൾ നട്ടത്. മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എസ്.മുരളീധരൻ, കെ.വി.സുമ, സലിം മുല്ലശേരി, അഡ്വ. എം.എസ് കലേഷ്, കെ രമേശൻ, അജിത് വർമ, രാജൻ അക്കരപ്പാടം എന്നിവർ നേതൃത്വം നൽകി.