മുണ്ടക്കയം :പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള സഹായധന വിതരണവും, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻതല നേതൃസംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഗുരുദേവപുരം എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശമനുസരിച്ച് ജില്ലയിലെ യൂണിയനുകൾ സമാഹരിച്ച് തുഷാർ വെള്ളാപ്പള്ളിയ്ക്ക് കൈമാറിയ പണമാണ് കൈമാറുന്നത്. ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലറും, സ്‌പൈസസ് ബോർഡ് ചെയർമാനുമായ എ.ജി.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതവും, യോഗം ബോർഡ് അംഗം
ഷാജി ഷാസ് നന്ദിയും പറയും. ജില്ലയിലെ വിവിധ യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും