തെങ്ങണ : നെഹ്‌റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് ക്ലബ്, നെഹ്‌റു ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ്, നെഹ്‌റു യുവകേന്ദ്ര കോട്ടയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ വൃക്ഷത്തൈ വിതരണം, പഠനോപകരണ വിതരണവും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ. പി.ജെ.കുര്യാൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, ആർ.സലിംകുമാർ, സജി മാത്യു കുറ്റിയിൽ, എ.എം. ഷെരീഫ്, കെ.എ കുഞ്ഞുമോൻ, ഏലിയാമ്മ ജോസഫ്, കെ.സി. ജയദ്രഥൻ, ശ്രോഭ് കൃഷ്ണൻ, മൈത്രി ഗോപാലകൃഷ്ണൻ, സാജുമോൻ പി.സി, കെ.രവിന്ദ്രനാഥ്, സിറാജ് എന്നിവർ പങ്കെടുത്തു.