തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 6009ാം നമ്പർ മിഠായിക്കുന്നം ശാഖയിൽ നടന്ന വിദ്യാഭ്യാസസമ്മേളനവും പരിസ്ഥിതി ദിനാചരണവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, അജീഷ്‌കുമാർ കാലായിൽ, ഒ.കെ.ലാലപ്പൻ, കെ.ഡി.സന്തോഷ്, രാജി ദേവരാജൻ, ടി.കെ.ലാലൻ, ബിന്ദു പാറങ്കേരി എന്നിവർ പ്രസംഗിച്ചു. അഡ്വ. മോഹൻദാസ് ഗുരുദേവ വീക്ഷണവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി രാധാമണി ലാലപ്പൻ സ്വാഗതവും, വൈസ് പ്രസിഡന്റ് മഹേഷ് വള്ളോംപറമ്പിൽ നന്ദിയും പറഞ്ഞു.