പുലിയന്നൂർ : സമന്വയ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ നേതൃത്വം നൽകിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടൊപ്പം അസോസിയേഷന്റെ മൂന്നാമത് വാർഷിക പൊതുയോഗവും നടത്തി. പ്രസിഡന്റ് എം.എം. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി.മുരളീവല്ലഭൻ, പി.എൻ.പരമേശ്വരൻ നായർ, ഇ.കെ.വാമനൻ നമ്പൂതിരി, കരുണാകരൻ കിണറ്റുകരത്തൊട്ടിയിൽ, കൃഷ്ണൻ നായർ പുത്തൂർ, എൻ.ജെ.ജോസ് മണ്ണാറകത്ത്, ഉല്ലാസ് സി.എസ്, എസ്.രമേശ്, അനില മാത്തുക്കുട്ടി, ജയ രാജു, ആര്യ സബിൻ, ടോബിൻ കെ. അലക്‌സ്, കെ.എം. ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.