മൂന്നിലവ് : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെങ്ങാട്ട് തോട്ടിൽ നിർമ്മാണം പൂർത്തീകരിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോളി ടോമി, അജിത്ത് ജോർജ്, ഇത്തമ്മ മാത്യു, ജിൻസി ഡാനിയേൽ, ജെയിംസ് മാമൻ എന്നിവർ പ്രസംഗിച്ചു.