പാലാ : മുത്തോലി - കൊടുങ്ങൂർ റോഡിൽ മുത്തോലി മഠത്തിന് സമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ.
സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂൾ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളും, വില്ലേജ് ഓഫീസിൽ വരുന്നവരും ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ നിസംഗത പുലർത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ തുറന്നതോടെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണാവശ്യം.