മീനടം:പരിസ്ഥിതി ദിനാചരണ സന്ദേശവുമായി മീനടം ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. സ്‌കൂൾതല ചങ്ങാതിക്കൊരു മരം പദ്ധതിയുടെയും അടുക്കള തോട്ടത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം സ്‌കറിയ നിർവഹിച്ചു. പഞ്ചായത്തഗം ലിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപിക പ്രതിഭ പടനിലം പരിസ്ഥിതി ദിന സന്ദേശം നൽകി. അദ്ധ്യാപിക കെ. ദീപ, വിദ്യാർത്ഥികളായ വൈഷ്ണവി മഹേഷ്, ശിവലയ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം. ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധ ഗോപി നന്ദിയും പറഞ്ഞു.