മുണ്ടക്കയം : വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൻപതാൽ യൂണിറ്റ് വാർഷികവും, തിരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി റഷീദ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റായി ഉമേഷ് ശശിധരനെയും, ജനറൽ സെക്രട്ടറിയായി പി.ആർ.സിബിയെയും, വൈസ് പ്രസിഡന്റായി വാസുദേവൻ രാജമനയെയും ട്രഷററായി റെജി പോളക്കലിനെയും തിരഞ്ഞെടുത്തു.