
കോട്ടയം. ബാലനെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് എട്ട് വർഷം കഠിന തടവും 75000 രൂപ പിഴയും. അടൂർ പന്നിപിഴ എ.ബിജോയെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ ശിക്ഷിച്ചത്. സിലോൺ പെന്തക്കോസ്ത് മിഷൻ ചർച്ചിൽ പാസ്റ്ററായ പ്രതി 12 വയസുകാരനെ ചർച്ചിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പിഴ തുക ബാലന് നൽകാൻ കോടതി വിധിച്ചു. അടയ്ക്കാത്തപക്ഷം ഒരു വർഷം അധിക തടവിന് അനുഭവിക്കണം. മണിമല എസ്.ഐ ജെബി കെ.ജോൺ അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.