
കോട്ടയം. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സംഗമവും വിളംബരഘോഷയാത്രയും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന സാംസ്‌കാരിക സംഗമം ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിലെ എട്ട് ഏരിയകളുടെ ആഭിമുഖ്യത്തിൽ സമ്മേളന വിളംബര ജാഥകൾ തിരുനക്കരയിൽ സംഗമിക്കും. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഷൈലജ പി.അബുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാന ഗാനങ്ങളും നാടൻപാട്ടുകളും അടങ്ങിയ മണിപ്പാട്ടുകൾ അവതരിപ്പിക്കും. ബി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും.