മേവട : എസ്.എൻ.ഡി.പി യോഗം മേവട 1011 ാം നമ്പർ ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം ശാഖാ പ്രസിഡന്റ് ഡോ.പ്രഭാകരൻ കുമ്പുങ്കൽ, സെക്രട്ടറിമോഹനൻ മഠത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ.പ്രഭാകരൻ കുമ്പുക്കൽ അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി മോഹനൻ മഠത്തിൽ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻമോൻ ,സുജാത ഷാജി, മനോജ് വെളളിയേപ്പള്ളി എന്നിവർ സംസാരിച്ചു.