ഏഴാച്ചേരി : കുട്ടികളുടെ അഭിരുചികളെ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു.

രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ജി.വി സ്‌കൂൾ വാർഡ് അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ച് ഏഴാച്ചേരി ചെട്ടിയാകുന്നേൽ പുരയിടത്തിലാണ് കെട്ടിടം നിർമ്മിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൗമ്യ സേവ്യർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിതാ അലക്‌സ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ശാന്താറാം, റോബി തോമസ്, റജി ജയൻ, ഏഴാച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ലാലിച്ചൻ ചെട്ടിയാകുന്നേൽ, പുഷ്പകല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സി തോമസ്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, എന്നിവർ പ്രസംഗിച്ചു. അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നൽകിയ ലാലിച്ചൻ ചെട്ടിയാകുന്നേലിനെ സമ്മേളനത്തിൽ ആദരിച്ചു.