കുമരകം : നശിച്ചുകൊണ്ടിരിക്കുന്ന കുമരകത്തിന്റെ തെക്കൻ കായൽ പ്രദേശത്തെ പച്ചത്തുരുത്തിൽ കണ്ടൽച്ചെടികൾ നട്ട് ബി.ജെ.പിയുടെ പരിസ്ഥിതി ദിനാചരണം. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിസ്ഥിതി ദിനത്തിൽ പോലും പച്ചത്തുരുത്തിനെ അവഗണിക്കുന്ന സമീപനമാണ് പഞ്ചായത്ത് കൈക്കൊണ്ടതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെസേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, ബിന്ദു കിഷോർ, മഹേഷ്.കെ.സി, റോയി പതിനെട്ടിൽ എന്നിവർ പങ്കെടുത്തു.