ഏറ്റുമാനൂർ : ചെറുവാണ്ടൂർ സി.വി എൻ കളരി ജംഗ്ഷൻ മുതൽ കെ.എൻ ബി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗം മൂലം
നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് ചെറുവാണ്ടൂർ ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പെതുയോഗം ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പലവട്ടം നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായില്ലന്ന് യോഗം കുറ്റപ്പെടുത്തി. മന്ത്രി വി.എൻ.വാസവന് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ഭാരവാഹികളായി പി.ചന്ദ്രകുമാർ (പ്രസിഡന്റ്), ജോസ് വി.ജെ (വൈസ്.പ്രസിഡന്റ്) ടി.പി ബോസ് (സെക്രട്ടറി), സിറിയക് തോമസ് (ട്രഷറർ), വി.എം. ജോൺ മണ്ണഞ്ചേരിക്കാല (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.