കൊണ്ടാട് : ഗുരുകടാക്ഷം കുടുംബ യൂണിറ്റിന്റെ പ്രാർത്ഥനാ യോഗം വാർഷികം, തിരഞ്ഞെടുപ്പ് എന്നിവ ശാഖാ പ്രസിഡന്റ് പി.ആർ.സുകുമാരൻ പെരുമ്പ്രായിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൺവീനർ സുധീർ കൊച്ചുപറമ്പിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, സെക്രട്ടറി സുധാകരൻ വാളിപ്ലാക്കിൽ, ദേവസ്വം പ്രസിഡന്റ് രവി കൈതളാവുംകര, സെക്രട്ടറി രവി കണികുന്നേൽ, വനിതാസംഘം പ്രസിഡന്റ് സലിജ സലിം ഇല്ലിമൂട്ടിൽ, പി.ആർ.നാരായണൻ പെരുമ്പ്രായിൽ, ശശി പാണ്ടിക്കാട്ട്, വനജശശി കീരിപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഗിരിജ ശശിധരൻ കട്ടോത്ത് (കൺവീനർ), ഷൈല സുഗതൻ പെരുമ്പ്രായിൽ (ജോ.കൺവീനർ), പി.ആർ.നാരായണൻ പെരുമ്പ്രായിൽ (രക്ഷാധികാരി), എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ്.സുധീർ, ജിഷ ശശി പാണ്ടിക്കാട്ട്, മോഹനൻ പാണ്ടിക്കാട്ട്, സരസ്സമ്മ സോമൻ പാണ്ടിക്കാട്ട്, വനജ ശശി കീരിപ്പാട്ട്, അനുബാബു ചുള്ളികാട്ട് എന്നിവരെ തിരഞ്ഞെടുത്തു.