ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി കോളേജ് അങ്കണത്തിൽ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏക ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് സി. വടക്കേൽ, വിജി ജോർജ്, ജോഷി ജോഷ്വാ, ഗീതാ നോബിൾ, അനുപമ വിശ്വനാഥൻ, രജനി സുധാകരൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ മേഴ്‌സി മാത്യു, ആർ. ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെറ്റോ ജോസ്, മറിയാമ്മ ഫെർണാണ്ടസ്, ബിന്ദു സെബാസ്റ്റിയൻ, രമ മോഹൻ, ജോസഫ് ജോർജ്, അഡ്വ. അക്ഷയ ഹരി, മിനി സാവിയോ, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ആർ. അനുരാഗ്, പഞ്ചായത്തംഗം ഡെൻസി ബിജു, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ഹെൽത്ത് സൂപ്പർവൈസർ ബിപിൻ എന്നിവർ പ്രസംഗിച്ചു.