വൈക്കം : എസ്.എൻ.ഡി.പി യോഗം 110ാം നമ്പർ നടുവിലെ ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും,വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. പ്രാർത്ഥനാ ഹാളിൽ നടന്ന വിതരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ വി.ഡി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.ഷാജി ,സുജിത്ത് മാനസമന്ദിരം, ചിദംബരൻ ഗുരുകൃപ , ഷാജി മഠത്തിപ്പറമ്പ് , അനിൽകുമാർ എഴുമായിൽ , സന്തോഷ്‌കുമാർ തുള്ളക്കളം, ബിനുകുമാർ മാഞ്ഞനാട്ടുതറ, ഷിനു അറത്തറ , മീനാക്ഷി നടുത്തട്ടിൽ, ഷാജി വെട്ടത്തുപറമ്പ്, സദാശിവൻ തുണ്ടപ്പറമ്പിൽ, വനിതാസംഘം പ്രസിഡന്റ് ഷൈല രാജൻ, വനിതാ സംഘം സെക്രട്ടറി മാലതി വിജയൻ, വൈസ് ചെയർമാൻ കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു. പ്രസാദമൂട്ടുമുണ്ടായിരുന്നു.