വൈക്കം : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വാർഡുസഭകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ആസ്പദമാക്കി പദ്ധതികൾ രൂപികരിക്കുന്നതിന് വികസന സെമിനാർ നടത്തി. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കൽ, സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പാക്കൽ , ദാരിദ്രത്തിൽ നിന്നുള്ള പൂർണ്ണമായ മോചനം എന്നിവയാണ് വികസന സെമിനാറിൽ ലക്ഷ്യമിടുന്നത്. മുനിസിപ്പൽ സെക്രട്ടറി ബി.ജയകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ചന്ദ്രശേഖരൻ, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഹരിദാസൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ ബി.ഐ.പ്രദീപ്കുമാർ, സൂപ്രണ്ട് പ്ലാനിംഗ് വിഭാഗം ബി.സുധൻ എന്നിവർ പ്രസംഗിച്ചു.