ചങ്ങനാശേരി : തുരുത്തി മുളയ്ക്കാംതുരുത്തി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതിനാൽ പതിനൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച ജലവിഭവ വകുപ്പിന്റെ പൈപ്പുകൾ പുന:സ്ഥാപിക്കണമെന്ന് തുരുത്തി ഡെവലപ്‌മെന്റ് കൾച്ചറൽ സൊസൈറ്റി ആവശ്യപ്പെട്ടു. ആധുനിക നിലവാരത്തിൽ റോഡ് നിർമ്മിക്കുമ്പോൾ പഴയ പൈപ്പുലൈനുകൾ റോഡിന്റെ മദ്ധ്യഭാഗത്തും കൂടുതൽ താഴ്ചയിലാകുകയും ചെയ്യും. ടാറിംഗ് ജോലികൾ നടക്കുന്നതിന് മുൻപ് പൈപ്പുലൈനുകൾ ഇടാനുള്ള നടപടികൾ എടുക്കണമെന്ന് പ്രസിഡന്റ് ബിജോയ് പ്ലാത്താനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ബാബു രാജ് ശങ്കരമംഗലം, ജോർജ് ഇല്ലിപ്പറമ്പിൽ, ഗിരീഷ് കണ്ണംമാലിൽ, കുഞ്ഞുമോൻ പുത്തൻപുരയ്ക്കൽ, ജോബി അറയ്ക്കൽ എന്നിവർ പങ്കെടുത്തു.