ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 2022, 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് കുഴിമണ്ണിൽ വികസന രേഖ അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ഇ ഷാജി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പൻ, കെ.എൻ.സുവർണ്ണ കുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രഞ്ജിത്, ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ.എ.കെ അപ്പുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, സബിത ചെറിയാൻ, ലൈസമ്മ ആന്റണി, സൈന തോമസ്, ബീനാകുന്നത്ത്, ടീനാമോൾ റോബി, ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ പി.പി ദിനേശൻ എന്നിവർ പങ്കെടുത്തു.