മുണ്ടക്കയം : ഡോ.രാജൻ ബാബു ഫൗണ്ടേഷൻ സ്പർശം 2022 ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മൈലത്തടി സി.എം.എസ് എൽ.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജയ രാജൻ ബാബു, ജനറൽ സെക്രട്ടറി സുനിൽ ടി രാജ്, ട്രഷറർ ഹാജി ടി.എം പരീത് ഖാൻ, പി.ആർ.ഒ ജേക്കബ്, അഡ്വ.സുരേഷ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൾ ഷേർലി എന്നിവർ പങ്കെടുത്തു.