k-rail-

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും ഐ.റ്റി. ആന്റ് പ്രൊഫഷണൽ കോൺഗ്രസ് കൺവീനറുമായ അപു ജോൺ ജോസഫ് പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ കേരള കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണിച്ചൻ പുലിക്കോട്ട്, വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, അജിത് മുതിരമല, മിനി കെ.ഫിലിപ്പ്, ജോർജുകുട്ടി മാപ്പിളശ്ശേരി എന്നിവർ പങ്കെടുത്തു. 50ാം ദിവസമായ ഇന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി, സി.ആർ.നീലകണ്ഠൻ എന്നിവർ മുഖ്യാതിഥികളാവും.