food

കോട്ടയം. സഞ്ചരിക്കുന്ന ഭക്ഷണപരിശോധന ലാബും ഭക്ഷ്യമേളയും സെമിനാറുമായി ലോക ഭക്ഷ്യസുരക്ഷ ദിനാചരണം. ഭക്ഷ്യസുരക്ഷാ വകുപ്പും കോട്ടയം ബി.സി.എം കോളേജും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. കോളേജിലെ ഫുഡ് സയൻസ് ആന്റ് ക്വാളിറ്റി കൺട്രോൾ വിഭാഗം വിദ്യാർത്ഥികൾ ഭക്ഷ്യമേളയും ഒരുക്കി. സഞ്ചരിക്കുന്ന മൊബൈൽ ഭക്ഷണ ലാബിലൂടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനവും തയ്യാറാക്കിയിരുന്നു .

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.സ്‌റ്റെഫി തോമസ് നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.അക്ഷയ വിജയൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ആർ.എച്ച്.എം കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, ബി.സി.എം കോളേജ് സെൽ ഫിനാൻസിംഗ് ഡയറക്ടർ ഫിൽ മോൻ കളത്തറ, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വകുപ്പ് മേധാവി പ്രൊഫ.അഞ്ജു ചെറിയാൻ എന്നിവർ പങ്കെടുത്തു. സാമൂഹിക ആരോഗ്യത്തിൽ ഭക്ഷ്യസുരക്ഷയുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാറും നടന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി എൻ.വിദ്യാധരൻ ക്ലാസ് നയിച്ചു.