
ചങ്ങനാശേരി. ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. പെരുന്ന ഗവ. സ്‌കൂളിൽ ചേർന്ന പൊതുസമ്മേളനം ഹെഡ്മിസ്ട്രസ് റെജീന ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജെയിംസ് കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പി.എ.നജിമോൻ, എ.എ. ജോസഫ്, ജോഷി സെബാസ്റ്റ്യൻ, ചെറിയാൻ നെല്ലുവേലി, പോൾ ആന്റണി, സെബാസ്റ്റ്യൻ ചെറിയാൻ, നാരായണ ശർമ്മ, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്, അദ്ധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തിൽ സ്‌കൂൾ പരിസരം വൃത്തിയാക്കി ഫലവൃക്ഷ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട മരങ്ങൾ പരിപാലിക്കുകയും ചെയ്തു.