മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിലെ ശാഖാ യോഗം, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളുടെ നേതൃസംഗമവും, ഗുരുകടാക്ഷം പദ്ധതിയിൽ പ്രളയദുരിതബാധിതർക്കായി സമാഹരിച്ച ഫണ്ടിന്റെ വിതരണവും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് സാമ്പത്തികസഹായം നൽകിയതെന്നും, വരും മാസങ്ങളിൽ യോഗത്തിന്റെ മുഴുവൻ യൂണിയനുകളിലും സർക്കുലർ ഇറക്കി പ്രളയബാധിതർക്കായി ആവശ്യത്തിനുള്ള ഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലലും, സ്പൈസസ് ബോർഡ് ചെയർമാനുമായ എ.ജി.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, എരുമേലി യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ്, കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ, ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ, ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകിടിയേൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.കെ.വിശ്വംഭരൻ, രാജേഷ് ചിറക്കടവ്, പെൻഷണേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ഷാജി, യൂണിയൻ വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് ചെയർമാൻ എം.വി.ശ്രീകാന്ത്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ കെ.ടി.വിനോദ്, അഖിൽ ഞർക്കാട്, വിശ്വാസ്, വിഷ്ണു എം.വി, പ്രസാദ് ശാന്തി തുടങ്ങിയവർ സംസാരിച്ചു.