കാണക്കാരി : 2348 നമ്പർ കാണക്കാരി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവക്ഷേത്ര സന്നിധിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം നടത്തി. വിളക്കുമാടം സുനിൽ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന, തൂലികാ പൂജ, സാരസ്വത മന്ത്രാർച്ചന തുടങ്ങിയവയുമുണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് പി.പുരുഷോത്തമൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. ശാഖാ സെക്രട്ടറി ടി.സുരേഷ്, വൈസ് പ്രസിഡന്റ് പി.ജി.ഷീനോയ്, ശാഖാ കമ്മിറ്റി അംഗങ്ങളായ റെജിമോൻ വാഴപ്പള്ളിൽ, പുരുഷോത്തമൻ വൈഷ്ണവം, പി.എൻ.ചന്ദ്രൻ, നവജി, എസ്.എം.സുരേന്ദ്രൻ, പ്രദീപ് കുമാർ, കെ.സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.